പൂക്കോട്ടുംപാടം: അമരന്പലത്ത് പുലി വീണ്ടും ആടിനെ കൊന്നു. അമരന്പലം അന്പലക്കുന്ന് ക്ഷേത്രത്തിന് സമീപം നറുക്കിൽ ഉണ്ണികൃഷ്ണന്റെ ഒന്നരമാസം പ്രായമുള്ള ആട്ടിൻകുട്ടിയെയാണ് പുലി കൊന്നത്.
ഇന്നലെ പുലർച്ചെ ഒന്നോടെയാണ് സംഭവം. അയൽവാസി ശബ്ദം കേട്ടെത്തിയപ്പോഴേക്കും പുലി ആട്ടിൻകുട്ടിയെ കൊന്നിരുന്നു. വെറ്ററിനറി സർജൻ ഡോ. എസ്. ശ്യാം പോസ്റ്റ്മോർട്ടം നടത്തി.
ചക്കിക്കുഴി ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ചർ കെ.പി. അഭിലാഷ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി. അഫീഫ, വാർഡംഗങ്ങളായ ടോണി വർഗീസ്, കെ. സുഭാഷ്, മുൻ വാർഡ് അംഗം പി.എം. ബിജു എന്നിവർ സ്ഥലത്തെത്തി.കൂടിന് സമീപം പൊതുജനങ്ങളോ കുട്ടികളോ വരാതെ സൂക്ഷിക്കണമെന്ന് ഡെപ്യൂട്ടി റേഞ്ചർ അറിയിച്ചു. മുന്പ് ആടിനെ കൊന്ന പ്രദേശമായ തട്ടിയേക്കലിലും കൂടും കാമറയും സ്ഥാപിച്ചിട്ടുണ്ട്.